മലപ്പുറം: ഇത്തവണ മൺസൂൺ മഴ ജില്ലയെ കൈവിടില്ലെന്നതിന്റെ ശുഭസൂചനയേകി മഴക്കണക്ക്. ജൂൺ ഒന്ന് മുതൽ 11 വരെ മൺസൂൺ മഴയിൽ 56 ശതമാനത്തിന്റെ വർദ്ധനവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 182 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 283.2 മില്ലീമീറ്റർ മഴയാണ്. ഇതോടെ മലപ്പുറം അധിക മഴ ലഭിച്ച ഏഴ് ജില്ലകളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇടുക്കി, വയനാട്, കൊല്ലം ജില്ലകളിൽ മഴക്കുറവുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ മൺസൂൺ മഴയിൽ ഏഴ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മിക്ക ജില്ലകളെയും മൺസൂൺ കാര്യമായി തുണച്ചപ്പോൾ അന്ന് ജില്ലയെ കൈവിട്ടു. ഇന്നും നാളെയും ജില്ലയിൽ മഴ മുന്നറിയിപ്പില്ല. 14ന് യെല്ലോ അലേർട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ തിമിർത്ത് പെയ്ത ഇന്നലെ മാറിനിൽക്കുന്ന കാഴ്ചയായിരുന്നു. പകലിൽ കാര്യമായി എവിടെയും മഴ ലഭിച്ചിട്ടില്ല.
വെതർ സ്റ്റേഷൻ - ഇന്നലെ ലഭിച്ച മഴ (മില്ലീമീറ്ററിൽ)
പൊന്നാനി - 4
നിലമ്പൂർ - 0.8
മഞ്ചേരി - 1.7
അങ്ങാടിപ്പുറം - 2
പെരിന്തൽമണ്ണ - 0
കരിപ്പൂർ - 11.2
ജില്ല: ലഭിച്ചത് :പ്രതീക്ഷിച്ചത് : ശതമാനം
(മില്ലീമീറ്ററിൽ)
തിരുവനന്തപുരം : 180.3 : 141.7 : 27
കൊല്ലം: 166 : 168.8 : -2
ആലപ്പുഴ: 237.1 : 217.3 : 9
പത്തനംതിട്ട: 279.5 : 180.3 : 55
ഇടുക്കി: 204 : 207.8 : -2
കോട്ടയം: 300.4 : 235.8 : 27
എറണാകുളം: 306.4 : 236.7 : 29
തൃശൂർ: 269.8 : 236.1 : 14
പാലക്കാട്: 161 : 117.7 : 37
മലപ്പുറം: 283.2 : 182 : 56
കോഴിക്കോട്: 387.8 : 284.7 : 36
വയനാട്: 144.3 : 156.1: -8
കണ്ണൂർ: 264.7 : 252.1: 5
കാസർകോട്: 320 : 273.4: 17
കേരളം: 245.4 : 201.8 : 22
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |