SignIn
Kerala Kaumudi Online
Saturday, 10 October 2026 1.41 AM IST

കാൻസർ ചികിത്സയ്ക്ക് സഹായവുമായി ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷൻ

federal-bank-new-logo

കൊച്ചി: കാൻസർ അവബോധവും ചികിത്സാ സഹായവും സംയോജിപ്പിച്ച് നടപ്പാക്കുന്ന സി.എസ്.ആർ പദ്ധതിയായ സഞ്ജീവനിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷൻ മുംബയ് അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയുമായി ധാരണാപത്രം ഒപ്പുവച്ചു. ആശുപത്രിയുടെ ഗുണഭോക്തൃ പിന്തുണാ പദ്ധതിക്കായി ഫൗണ്ടേഷൻ 75 ലക്ഷം രൂപ സംഭാവന നൽകി. ഫെഡറൽ ബാങ്ക് മുംബയ് സോൺ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ റിഷി ഝായും ഹോളി സ്പിരിറ്റ് ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ലിസി ദേവസിയും ധാരണാപത്രം കൈമാറി.

‘സഞ്ജീവനി’യിലൂടെ ഇതുവരെ 13,645 പേർക്ക് സ്ക്രീനിംഗ് നടത്തിയെന്ന് ബാങ്ക് അറിയിച്ചു. 33,014 ഗുണഭോക്താക്കൾക്ക് ബോധവത്കരണം, രോഗനിർണയം, പരിശോധന, ചികിത്സാസഹായം, രോഗീപരിചരണം തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കി. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി ജനജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുന്ന പിന്തുണാ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ് ധാരണാപത്രമെന്ന് റിഷി ഝാ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEDERAL BANK, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360