മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി, എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട്, എൻ.അലി അബ്ദുള്ള, എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സിദ്ധിഖ് സഖാഫി നേമം സംബന്ധിച്ചു. ലഹരിക്കെതിരെ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |