പൊന്നാനി : പുറങ്ങ് ഹിലാൽ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച വായനദിനാചരണം മാനേജർ ഡോ. ജോൺസൺ മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ.ടി.ദീപ അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരൻ രഞ്ജിത്ത് കൃഷ്ണമോഹന്റെ 'കോശി ഒഫ് എബ്രഹാം' എന്ന നോവലിന്റെ പ്രകാശനവും മലയാളം ക്ലബ് മൊഴിയുടെ ഉദ്ഘാടനവും നടന്നു. വിവിധ കലാപരിപാടികളും നടന്നു. അക്കാദമിക് കോഓർഡിനേറ്റർ റിക്കാനോ, പി.ആർ.ഒ. ഷൗക്കത്തലി, അഡ്മിനിസ്‌ട്രേറ്റർ ടി. അഷ്റഫ് എന്നിവർ സംസാരിച്ചു. മലയാളം അദ്ധ്യാപകരായ കെ.ബി.വേണു, കെ.ടി.പ്രിയ, റുഫീന, നിമിത, സൗമ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |