തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലേക്ക് സർക്കാർ പ്രതിനിധികളായി ആറുപേരെ നോമിനേറ്റ് ചെയ്ത് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർവകലാശാലയിലെ അക്കാദമിക് മേഖലകളിലും കോളേജ് അദ്ധ്യാപന രംഗത്തും പ്രവർത്തിക്കുന്ന അദ്ധ്യാപകരെയും ഒരുവിദ്യാർത്ഥി പ്രതിനിധിയെയും ഉൾപ്പെടുത്തിയാണ് പുതിയ നോമിനേഷൻ.
സർക്കാർ നോമിനേറ്റ് ചെയ്തവരിൽ ഡോ. ടി.എം.വാസുദേവൻ (പ്രൊഫസർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാലിക്കറ്റ് സർവകലാശാല), ഡോ. എ.ടി.അബ്ദുൽ ജബ്ബാർ (അസോ.പ്രൊഫ. ഇക്കണോമിക്സ് വിഭാഗം, ഫാറൂഖ് കോളേജ്), ഡോ. എ.കെ.ഷാഹിന മോൾ (അസോ. പ്രൊഫ. ഇംഗ്ലീഷ് വിഭാഗം, യൂണിറ്റി വിമൻസ് കോളേജ്), ജയ്സൺ ജോസഫ് (ഗണിതശാസ്ത്ര വിഭാഗം, ദേവഗിരി കോളേജ്), ലക്ഷ്മി ആർ.ചന്ദ്രൻ (അസോ.പ്രൊഫ.സുവോളജി വിഭാഗം, നെന്മാറ എൻ.എസ്.എസ് കോളേജ്), എം.അഹമ്മദ് കബീർ (വിദ്യാർത്ഥി പ്രതിനിധി) എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
സമവാക്യം മാറും
പുതിയ നോമിനേഷനോടെ സിൻഡിക്കേറ്റിൽ ഭരണസമവാക്യങ്ങളിൽ മാറ്റം സംഭവിക്കും
. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട നാല് അംഗങ്ങൾ യു.ഡി.എഫ് പക്ഷത്താണ്.
സർക്കാർ പ്രതിനിധികളായി സിൻഡിക്കേറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകളും യു.ഡി.എഫ് അനുകൂലമാകുമെന്നതോടെ യു.ഡി.എഫിന് 14 അംഗങ്ങളുടെ പിന്തുണ ലഭിക്കും.
എൽ.ഡി.എഫിന് ഏഴ് അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണ് ഉണ്ടാവുക.
മുൻ സർക്കാർ കാലയളവിൽ സിൻഡിക്കേറ്റ് നോമിനേഷനിൽ മൂന്ന് അദ്ധ്യാപകരും ഒരുവിരമിച്ച അദ്ധ്യാപകനും രണ്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെട്ടിരുന്നു.
ഇത്തവണത്തെ നോമിനേഷനിൽ അഞ്ച് അദ്ധ്യാപകരെയും ഒരുവിദ്യാർത്ഥി പ്രതിനിധിയെയും ഉൾപ്പെടുത്തിയതും വനിതകളായി രണ്ടുപേർ സിൻഡിക്കേറ്റിൽ വന്നതും ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |