പെരിന്തൽമണ്ണ: മേലാറ്റൂർ ദേശീയ ഗ്രന്ഥാലയം 'സ്വരപൂർണിമ' എന്ന പേരിൽ അനശ്വര ഗായിക എസ്. ജാനകിയെ അനുസ്മരിച്ചു. മേലാറ്റൂർ സഹദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പി. അംബിക, ജി. രമാദേവി, കെ.കെ. കൃഷ്ണദാസൻ, കെ.രാജേഷ് എന്നിവർ സംസാരിച്ചു. ഗാനാഞ്ജലിയിൽ സി.പി. റിദ സലീം, കെ വി. അമേയ, വി.പി. നന്ദന, അവന്തിക, പി. ശശികുമാർ, പി.പ്രശാന്ത് എന്നിവർ ഗാനങ്ങളവതരിപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.രാജൻ സ്വാഗതവും കലാസമിതി കൺവീനർ കെ. പ്രശോഭ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |