SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.16 AM IST

വൈദ്യുതി പൊതുമേഖലയിൽ നിലനിറുത്തുക; സി.ഐ.ടി.യു

d
d

പെരിന്തൽമണ്ണ: വൈദ്യുതിമേഖലയിൽ സ്വകാര്യവത്ക്കരണവും കോർപ്പറേറ്റീവ് വത്ക്കരണവും നടത്താനായുള്ള ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കി കൊണ്ടിരിക്കുന്ന കൃത്രിമ പവർകട്ട് അവസാനിപ്പിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്ന് സി.ഐ.ടി.യു പെരിന്തൽമണ്ണ ഏരിയാ കൺവെൻഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വള്ളൂരാൻ ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.എം മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു . ഇ.എൻ. ജിതേന്ദ്രൻ, എ.ആർ, വേലു, പി.തുളസിദാസ്, ടി.ലളിത, സി.പി രാമദാസ്, കെ.ആർ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പുതിയ
ഭാരവാഹികളായി വള്ളൂരാൻ ഹനീഫ (പ്രസിഡന്റ്), എം.എം. മുസ്തഫ (സെക്രട്ടറി),
എൻ. അറമുഖൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL