മലപ്പുറം: പി.എം സൂര്യഘർ മോഡൽ സോളാർ പഞ്ചായത്ത് ജില്ലാതല കമ്മിറ്റി യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേംബറിൽ ചേർന്നു. മോഡൽ സോളാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനം, ജില്ലയിലെ പിഎം സൂര്യഘർ പദ്ധതി പുരോഗതി എന്നിവ വിശകലനം ചെയ്തു. ജില്ലയിൽ പി.എം സൂര്യഘർ പദ്ധതി വ്യാപിപിക്കുന്നതിനു വേണ്ട ബോധവൽക്കരണ കാമ്പെയിൻ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.രാജീവ്, അനെർട്ട് ജില്ലാ എൻജിനീയർ ദിൽഷാദ് അഹമ്മദ് ഉള്ളാട്ടിൽ, എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ ബി വണ്ടൂർ കെ.വേലായുധൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |