കോട്ടക്കൽ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി ചിരട്ടയും കമുകിൻപാളയും ഉപയോഗിച്ച് വിവിധ വസ്തുക്കൾ നിർമ്മിച്ചിരിക്കുകയാണ് കോട്ടൂർ എ.കെ.എം. എച്ച്.എസ്.എസ് വിദ്യാർത്ഥികൾ. ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ ഈ ഉത്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഉദ്ഘാടനം പ്രധാനാധ്യാപിക കെ. സുധ നിർവ്വഹിച്ചു. ഡെപ്യൂട്ടി എച്ച്. എം. പ്രദീപ് വാഴങ്കര, എൻ. വിനീത, പ്രവൃത്തിപരിചയ അദ്ധ്യാപിക ടി. കെ. ശ്രീജ, യു തസ്ലീന എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |