SignIn
Kerala Kaumudi Online
Sunday, 23 August 2026 5.23 AM IST

വില്ലനായി ഡ്രൈവർമാരുടെ അശ്രദ്ധ: ഏഴ് മാസത്തിനിടെ 2,320 അപകടങ്ങൾ

മലപ്പുറം: പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കുമ്പോഴും ജില്ലയിലെ റോഡുകളിൽ പൊലിയുന്ന ജീവനുകൾക്ക് കുറവില്ല. ഈ വർഷം വിവിധ റോഡപകടങ്ങളിൽ 187 പേർക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണം. റോഡുകളിലെ കുഴികളും വളവുകളും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം കാൽനടയാത്രക്കാരുടെ അടക്കം ജീവൻ പൊലിയുന്നുണ്ട്.

ജനുവരി മുതൽ ജൂലായ് വരെ ആകെ 2,320 റോഡപകടങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 1,989 പേർക്ക് ഗുരുതരമായോ നിസ്സാരമായോ പരിക്കേറ്റു. ഇതുകൂടാതെ, വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ച 152 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ റോഡപകടങ്ങളുടെ നിരക്ക് ഉയരുന്നുണ്ട്.

ചീറിപ്പായല്ലേ,​ ജീവനാണ്

  • അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ നല്ലൊരു പങ്കും ഇരുചക്ര വാഹനങ്ങളാണ്. സ്വകാര്യ ബസുകൾ, കാറുകൾ, മറ്റ് വലിയ വാഹനങ്ങൾ എന്നിവ ഉൾപ്പെട്ട അപകടങ്ങളും നിരവധിയാണ്.
  • ദേശീയപാതകളിലും സംസ്ഥാന പാതകളിലും രാത്രിയിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.
  • കഴിഞ്ഞ വർഷം ആകെയുള്ള 3,566 അപകടങ്ങളിൽ 330 മരണവും 2,997 പരിക്കുകളുമാണ് രേഖപ്പെടുത്തിയത്.
  • ഈ വർഷം ഏഴ് മാസം പിന്നിടുമ്പോൾ തന്നെ കഴിഞ്ഞ വർഷത്തെ ആകെ മരണസംഖ്യയുടെ പകുതിയിലധികവും അപകടങ്ങളുടെ വലിയൊരു ഭാഗവും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
  • ഇതേ അവസ്ഥ തുടർന്നാൽ വർഷാവസാനത്തോടെ ദുരന്തവ്യാപ്തി മുൻവർഷത്തേക്കാൾ ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്.

ആശ്വാസകരമല്ല ഈ കണക്കുകൾ

ഈ വർഷം (ജൂലായ് വരെ):

ആകെ അപകടങ്ങൾ: 2,320

മരണപ്പെട്ടവർ: 187

പരിക്കേറ്റവർ: 1,989

കഴിഞ്ഞ വർഷം (2025 ):

ആകെ അപകടങ്ങൾ: 3,566

മരണപ്പെട്ടവർ: 330

പരിക്കേറ്റവർ: 2,997

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL