മലപ്പുറം: വൈവിദ്ധ്യത്തിന്റെ ഓണക്കച്ചവടവുമായി ജില്ലയിൽ കോടിത്തിളക്കത്തിൽ കോളടിച്ച് കുടുംബശ്രീ. ഈ ഓണക്കാലത്ത് 4.49 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ നേടിയത്. വനിതാ സംരംഭകർക്ക് കൂടുതൽ വിപണി ഉറപ്പാക്കുന്നതിനൊപ്പം കുടുംബശ്രീ ഉല്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുക കൂടി ലക്ഷ്യമിട്ട് 'ഓണം കുടുംബശ്രീയോടൊപ്പം' എന്ന സന്ദേശമുയർത്തിയായിരുന്നു ഇത്തവണ വിപണന മേള.
സി.ഡി.എസ് തലത്തിൽ 210 മേളകളാണ് ജില്ലയിൽ നടന്നത്. ഇതുവഴി 3.80 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഫുഡ് ഫെസ്റ്റ് വഴി അഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവും ഉണ്ടായി. ജില്ലയിലെ 42 കുടുംബശ്രീ യൂണിറ്റുകളാണ് ഓണസദ്യ ഒരുക്കിയത്. ഇതുവഴി 5,520 ഓർഡറുകൾ ലഭിച്ചു. 16.96 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കായിരുന്നു ഓണസദ്യ നൽകിയത്.
6,900 ഓണക്കിറ്റുകളിലൂടെ 35 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു. കുടുംബശ്രീ കഫേ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ഓണസദ്യക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് .90 കോടി രൂപയുടെ വിൽപ്പനയാണ് കുടുംബശ്രീ നേടിയത്.
കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികൾക്കും ഓണത്തോടനുബന്ധിച്ച് കൃഷി ചെയ്ത വിവിധ ഇനം പൂക്കൾക്കും മികച്ച ആവശ്യക്കാരുണ്ടായി. ഓണസദ്യക്കാവശ്യമായ പച്ചക്കറികളും അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കളും കുടുംബശ്രീ വിപണന മേളകളിലൂടെ ആവശ്യക്കാർക്ക് ലഭ്യമായിരുന്നു.
വരുംകാലങ്ങളിൽ വിപണി കൈയടക്കി വാഴുന്ന ഒരു മൾട്ടി നാഷണൽ ബ്രാൻഡ് ആകും എന്നതിൽ സംശയിക്കേണ്ടതില്ല. ഓണക്കാലത്തെ വരവ് കണക്കുകളും അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ബി.സുരേഷ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
> ഓണസദ്യ
വിറ്റുവരവ് - 16.96 ലക്ഷം
> ഓണക്കിറ്റ്
വിറ്റുവരവ് - 35 ലക്ഷം
> ട്രേഡ് ഫെയർ
വിറ്റുവരവ് - 12 ലക്ഷം
> ഭക്ഷ്യമേള
വിറ്റുവരവ് -5 ലക്ഷം
> പോക്കറ്റ് മാർട്ട്
വിറ്റുവരവ് -10,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ