SignIn
Kerala Kaumudi Online
Friday, 04 September 2026 4.36 PM IST

ജില്ലാ സമ്മേളനം

drinks-smmelanam
വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ : ഒക്ടോബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനവും സെപ്തംബർ 19, 20 തീയതികളിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനവും വിജയിപ്പിക്കാൻ വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. പെരിന്തൽമണ്ണയിൽ കെ.എം.എസ് നഗറിൽ (സബ്രീന ഹോട്ടൽ ഓഡിറ്റോറിയം) നടന്ന സമ്മേളനം സി.ഐ .ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം മുസ്തഫ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.അഭിലാഷ് ,കെ.ഷൈലജ സംസാരിച്ചു. ഭാരവാഹികൾ: വി.പി സക്കറിയ പ്രസിഡന്റ്, കെ.ഷൈലജ വൈസ് പ്രസിഡന്റ്, കെ.അഭിലാഷ് സെക്രട്ടറി,പി.ആർ സുധീഷ് ജോയിന്റ് സെക്രട്ടറി. റോബി ഇമ്മാനവേൽ ട്രഷറർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL