മലപ്പുറം: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സാക്ഷരതാപക്ഷാചരണം ആരംഭിച്ചു. കുറുവ എ.യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽസലാം അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഡോ.അബ്ദുറഹ്മാൻ മുബാറക് , ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുലൈഖ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.അബ്ദുൽ അസീസ്, പഞ്ചായത്തംഗം എം.ആർ. ഫൗസിയ, ജില്ലാ സാക്ഷരതാമിഷൻ കോഓർഡിനേറ്റർ പി.വി.ശാസ്തപ്രസാദ്, അസിസ്റ്റന്റ് കോഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, ഹെഡ്‌മാസ്റ്റർ വി.എ.ഖാദർ അലി, പി.ടി.എ പ്രസിഡന്റ് എം. കുഞ്ഞിമുഹമ്മദ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |