SignIn
Kerala Kaumudi Online
Friday, 04 September 2026 6.39 AM IST

ഫാസ് ടാഗ് കൗണ്ടർ സ്ഥാപിച്ചതിനെതിരെ തർക്കം: യുവാക്കൾക്ക് നേരെ ആക്രമണം

d
D

വളാഞ്ചേരി: വളാഞ്ചേരിയിൽ ഫാസ് ടാഗ് കൗണ്ടർ സ്ഥാപിച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാക്കൾക്ക് നേരെ വടിവാൾ ആക്രമണം. മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് ആലത്തൂർ സ്വദേശികളായ കിഷോർ, ആദർശ്, അനുരാഗ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി വയഡക്ട് പാലം ആരംഭിക്കുന്നതിന് അടുത്തായി നിലവിൽ അഞ്ചോളം ഫാസ് ടാഗ് കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞദിവസം പുതിയൊരു കൗണ്ടർ കൂടി പ്രവർത്തനം ആരംഭിച്ചത്. പുതിയ സംഘം സ്ഥാപിച്ച കൗണ്ടർ റോഡിനു മുൻനിരയിൽ ആയതിനാൽ വാഹനങ്ങൾ കൂടുതലായി സമീപിച്ചിരുന്നത് ഇവരെയായിരുന്നു. ഇതേച്ചൊല്ലിയുള്ള കിടമത്സരമാണ് അക്രമത്തിൽ കലാശിച്ചതെന്ന് കരുതപ്പെടുന്നു. വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL