SignIn
Kerala Kaumudi Online
Friday, 04 September 2026 4.36 PM IST

മാലിന്യ സംസ്‌കരണ  പ്രവർത്തനത്തിൽ മലപ്പുറം കേരളത്തിന് മാതൃകയാവും: പി.എ.ജബ്ബാർ ഹാജി

jabar-haji
ജില്ലയിലെ കായിക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: കേരളത്തിന് മാതൃകയാക്കാവുന്ന തരത്തിൽ മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി. ജില്ലയിലെ വീടുകളിൽ നിന്നും ഹരിതകർമ്മ സേന ശേഖരിച്ച പാഴ്വസ്തുക്കൾ ഉപയോഗിച്ച് മലപ്പുറം കോട്ടക്കുന്നിൽ ജില്ലാ ശുചിത്വമിഷനും എക്കോ വേൾഡും സഹകരിച്ച് നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ വേസ്റ്റ് ടു ആർട്ട് അത്തപ്പൂക്കളം സന്ദർശിച്ച അദ്ദേഹം ഹരിതകർമ്മ സേനയുടെ സേവനത്തെ അഭിനന്ദിച്ചു. കോട്ടക്കുന്നിൽ ഒരുക്കിയിരിക്കുന്ന വേസ്റ്റ് ടു ആർട്ട് പൂക്കളം ആറ് വരെ പൊതുജനങ്ങൾക്ക് കാണാനാകും. സെൽഫി വിത്ത് പൂക്കളം മത്സരവും ആറ് വരെ നീട്ടി. ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ എ.ആതിര, പ്രോഗ്രാം ഓഫീസർ കെ.സിറാജുദ്ദീൻ, ടെക്നിക്കൽ കൺസൾട്ടന്റെ കെ.വിനീത്, ഓഫീസ് അറ്റൻഡർ മുഹമ്മദ് സാലി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL