SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

ഫെമിനിച്ചി ഫാത്തിമ വീണ്ടും മലപ്പുറത്ത്  

മലപ്പുറം: സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഫാസിൽ മുഹമ്മദിന്റെ സിനിമ ' ഫെമിനിച്ചി ഫാത്തിമ ' ഒക്ടോബർ 10 വൈകിട്ട് അഞ്ചിന് മലപ്പുറം പ്രസ്സ് ക്ലബ്ബിൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് ചലച്ചിത്ര ചർച്ച. പ്രസ്സ്‌ക്ലബ്ബും രശ്മി ഫിലിം സൊസൈറ്റിയും ചേർന്നാണ് സംഘാടനം. മുൻ നഗരസഭാദ്ധ്യക്ഷ കെ. ബദറുന്നിസ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം. രശ്മി നിർവ്വാഹക സമിതി യോഗത്തിൽ പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷനായി. ആർ.ശരത്, ബേബി ജോൺ, ഡോ. ജി.വിജയരാഘവൻ, സൂര്യ കൃഷ്ണമൂർത്തി, സാവിത്രി ശ്രീധരൻ , ജയപാലമേനോൻ എന്നിവരുടെ വേർപാടിൽ യോഗം അനുശോചിച്ചു. സെക്രട്ടറി അനിൽ കുറുപ്പൻ, ട്രഷറർ വി.എം.സുരേഷ്‌കുമാർ, ജി.കെ. രാം മോഹൻ, കെ.ടി.ഇന്ദിര, എം.അനുരാജ് എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക്: 9447395360.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL