തിരൂർ: ബിജെപി മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി കേന്ദ്ര പദ്ധതികളും പഞ്ചായത്ത്, മുനിസിപ്പൽ ഭരണനിർവഹണവും എന്ന വിഷയത്തിൽ ജനപ്രതിനിധികൾക്കും പാർട്ടി ഭാരവാഹികൾക്കും പരിശീലന പാഠശാല സംഘടിപ്പിച്ചു.തിരൂർ സംഗം ഹാളിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല അദ്ധ്യക്ഷ ദീപ പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചുു. മുൻ കില ട്രെയിനറും റിട്ട. പഞ്ചായത്ത് സെക്രട്ടറിയുമായ വേണു വിളയിൽ വിഷയാവതരണം നടത്തി. ബിജെപി കോഴിക്കോട് മേഖല പ്രഭാരിയും സംസ്ഥാന ഉപാദ്ധ്യക്ഷനുമായ വി. .ഉണ്ണികൃഷ്ണൻ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറിമാരായ എം. പ്രതീഷ് സ്വാഗതവും കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |