തിരൂർ: 37-ാമത് തിരൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഒക്ടോബർ 22,23,24 തീയതികളിലായി നടക്കുന്ന 37-ാമത് തിരൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി പ്രസിദ്ധീകരിച്ച ബ്രോഷറിന്റെ പ്രകാശനം സ്വാഗതസംഘം ചെയർപേഴ്സൺ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സക്കീന നിർവഹിച്ചു. വെട്ടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി നുസൈബാനു അദ്ധ്യക്ഷത വഹിച്ചു. വെട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൾ ജലീൽ അലി, എം.പി സജ്ന, റസാഖ് പാലൊളി, ടി.പി ജെയ്സൽ . കെ. നാസർ , കെ. റാസിഖ്, ആർ. ബിജു, ഇ. ബീന, സാബിറ എന്നിവർ ആശംസകളർപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ വി. അബ്ദുസിയാദ് സ്വാഗതവും എച്ച്എം ഫോറം കൺവീനർ എൻ.പി. ഫൈസൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |