SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.37 AM IST

വാക്സിനെടുത്ത് കാൽകോടി പേർ

ffff

മലപ്പുറം: ജില്ലയിൽ കൊവിഡ് വാക്‌സിൻ ലഭിച്ചവരുടെ എണ്ണം 25 ലക്ഷം കടന്നു. ഇന്നലെ വരെ 25,97,031 പേർക്കാണ് വാക്‌സിൻ ലഭ്യമാക്കിയത്. ഊർജ്ജിത കൊവിഡ് വാക്സിനേഷൻ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 1,​25,​267 പേർക്ക് വാക്‌സിൻ നൽകാനായി. 184 സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളും19 സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളുമാണ് ജില്ലയിലുള്ളത്. ഒന്നാം ഡോസ് ലഭിച്ചവരുടെ എണ്ണം 19 ലക്ഷവും രണ്ടാം ഡോസ് ലഭിച്ചവരുടേത് ആറ് ലക്ഷവും കടന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന പറഞ്ഞു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ജോലിക്ക് മുടക്കം കൂടാതെ വാക്സിനെടുക്കാൻ വൈകിട്ട് മുതൽ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളും ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായി മൂന്നുമാസം പൂർത്തിയായവരുടെയും സ്ഥലത്തില്ലാത്തവരുടെയും എണ്ണം ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. ഇതോടെ വാക്‌സിനെടുക്കാൻ ശേഷിക്കുന്നവരുടെ കൃത്യമായ കണക്ക് ലഭ്യമാവുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു

മുന്നിൽ തന്നെ

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേ‌ർക്ക് വാക്‌സിൻ ലഭ്യമാക്കിയത് മലപ്പുറത്താണ്. 47,486 പേർക്ക് വാക്‌സിൻ നൽകി. തുടക്കം മുതൽ വാക്‌സിനേഷനിൽ മുന്നിൽ നിന്ന് തിരുവനന്തപുരം,​ എറണാകുളം,​ തൃശൂർ ജില്ലകൾക്കൊപ്പം ജില്ലയും മുന്നേറുന്നുണ്ട്. 34,10,656 പേർക്ക് വാക്‌സിൻ നൽകി എറണാകുളമാണ് ഇക്കാര്യത്തിൽ മുന്നിൽ. തിരുവനന്തപുരം - 31,86,445 ,​ തൃശൂർ - 26,90,025 ,​ മലപ്പുറം - 25,97,031 എന്നിങ്ങനെയാണ് കണക്ക്. അടുത്തിടെ വരെ കോഴിക്കോടിന് പിന്നിലായിരുന്നു മലപ്പുറം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, KOVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL