SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

എപ്പോൾ വേണമെങ്കിലും തകരാം ജില്ലാ ആശുപത്രി മതിലുകൾ

hosp
തകർച്ചാഭീഷണിയുള്ള ജില്ലാ ആയുർവ്വേദ ആശുപത്രിയുടെ മതിൽ.

എട്ട് വർഷമായി ആയുർവേദ ആശുപത്രിയുടെ മതിൽ അപകടാവസ്ഥയിലാണ്.
 ആശുപത്രി വളപ്പിലുണ്ടായിരുന്ന മരം മുറിച്ചതിന്റെ അവശിഷ്ടങ്ങളും മതിലിനു സമീപത്തായി കിടക്കുന്നുണ്ട്.
 ജില്ലാ ആശുപത്രിയിലേക്കും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കും എത്തുന്നവർ ഇവിടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
 മതിലിനോട് ചേർന്ന് ഓട്ടോ സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നതിനാൽ ഓട്ടോ ഡ്രൈവർമാരും അപകടഭീതിയിലാണ്.

പാലക്കാട്: ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന നഗരത്തിലെ പ്രധാന ആശുപത്രികളാണ് പാലക്കാട് ജില്ലാ ആശുപത്രിയും ആയുർവേദ ആശുപത്രിയും. എന്നാൽ രണ്ട് ആശുപത്രികളുടെയും ചുറ്റു മതിലുകൾ ഏതു നിമിഷവും നിലം പൊത്താറായ നിലയിലാണ്. ആശുപത്രികളിലേക്കെത്തുന്നവരുടെ വാഹനങ്ങളും മറ്റ് ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യുന്ന മതിലിനോട് ചേർന്ന് ഓട്ടോ സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നുണ്ട്. ധാരാളം വഴിയോര കച്ചവടക്കാരും ഇവിടെയുണ്ട്. മതിലിന്റെ പല ഭാഗങ്ങളിലും വലിയ മരങ്ങളുടെ വേരിറങ്ങിയത് അപകടഭീഷണി വർദ്ധിപ്പിക്കുന്നു. മതിലിൽ പാഴ്ചചെടികൾ വളർന്നിരിക്കുന്നതിനാൽ പാമ്പുകളടക്കമുളള ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്. ശക്തമായ കറ്റോ മഴയോ വന്നാൽപോലും തകർന്നു വീഴാവുന്ന മതിൽ സമീപവാസികൾക്കും ഭീഷണിയിയിരിക്കുകയാണ്. എത്രയും പെട്ടന്ന് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അപകടാവസ്ഥയിലായ മതിലുകൾ പൊളിച്ച് പുതിയ മതിൽ പണിയണമെന്ന് കഴിഞ്ഞ കുറേ കാലമായി അധികൃതരോട് പരാതി പറയുന്നുണ്ടെങ്കിലും ഫലമൊന്നുമില്ലെന്ന് പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും പറഞ്ഞു.

രണ്ട് മാസം മുമ്പാണ് പാലക്കാട് ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായത്. അപ്പോഴും മതിൽ പുനർ നിർമ്മിക്കാൻ അധികൃതർ തയ്യാറായില്ല.
ലിവി, ഓട്ടോ ഡ്രൈവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL