
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത്, ജില്ലാ ആശുപത്രി നയനപഥം യൂണിറ്റ്, ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രമേഹരോഗികൾക്കായി റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവരുടെ ഫൺഡസ് ഫോട്ടൊയെടുത്ത് പരിശോധന നടത്തുകയും രോഗലക്ഷണമുള്ളവരെ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കുന്നതുമാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.
സ്‌നേഹസ്പർശം പാലിയേറ്റിവ് യൂണിറ്റിന്റെ പതിനാലാം വാർഷികത്തിന്റെ ഭാഗമായുള്ള പതിനാലിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളായ ലത സുരേഷ്, എം.കെ.ദ്വാരകനാഥൻ, മെഡിക്കൽ ഓഫീസർ ഡോ.എച്ച്.സന്ധ്യ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എൻ.ഗോപാലകൃഷ്ണൻ, ജില്ലാ കോഓർഡിനേറ്റർ ഷിബു, ഒപ്താൽമോളജിസ്റ്റ് പി.ബിനു സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |