പാലക്കാട്: ഓണാവധിക്ക് ചെന്നൈയിൽ നിന്നും മംഗളൂരുവിൽ നിന്നും നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. മംഗളൂരു-ചെന്നൈ എഗ്‌മോർ(നമ്പർ-06126) സ്‌പെഷ്യൽ എക്സ്‌പ്രസ് ജൂലായ് 13 മുതൽ ആഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് നാലിന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ചെന്നൈയിലെത്തും. ജൂലായ് 14 മുതൽ സെപ്തംബർ 1 വരെ ചെന്നൈയിൽ നിന്നുള്ള സ്‌പെഷ്യൽ എക്സ്‌പ്രസ്(6125) ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40നു മംഗളൂരുവിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |