കടമ്പഴിപ്പുറം: ഹൈസ്‌കൂളിൽ കാർഗിൽ വിജയദിനം ആചരിച്ചു. സ്‌കൂളിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്‌കൂൾ മാനേജർ സി.ചന്ദ്രമോഹനൻ, സി.സജീഷ്, റഹീം, മുരളി, ശ്രീനാഥ്, സുജാത, പി.ടി.എ അംഗങ്ങൾ, സർവ്വീസിലുള്ളവർ, വിരമിച്ച സൈനികർ, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു. ധീരജവാൻ രാധാകൃഷ്ണൻ പുലാപ്പറ്റയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. കടമ്പഴിപ്പുറം, കോങ്ങാട്, പുലാപ്പറ്റ സ്‌കൂളുകളിലെ എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, അദ്ധ്യാപകർ, ഹോണററി ക്യാപ്റ്റൻ കൃഷ്ണൻ, പുലാപ്പറ്റ സൈനിക കൂട്ടായ്മ, പി.എസ്.എസ്.കെ കൂട്ടായ്മ, ശൗര്യ വാരിയേഴ്സ്, ശ്രീജിത്ത്, അനിൽ, കെ.രാമദാസ് എന്നിവരും രാധാകൃഷ്ണന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |