SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.59 AM IST

ജാനകീനാദം

janaki
ടി.കെ.ഡി സ്മാരക പൊതുജന വായനശാല വനിതാവേദി പിന്നണി ഗായിക എസ്.ജാനകിക്ക് ആദരാഞ്ജലി അർപ്പിച്ച് നടത്തിയ 'ജാനകീനാദം' പരിപാടിയിൽ നിന്ന്.

ശ്രീകൃഷ്ണപുരം: ടി.കെ.ഡി സ്മാരക പൊതുജന വായനശാല വനിതാവേദി പിന്നണി ഗായിക എസ്.ജാനകിയുടെ അനുസ്മരണം 'ജാനകീനാദം' സംഘടിപ്പിച്ചു. പി.വി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. സതി നമ്പീശൻ, എ.എം.സുമ, കെ.മാധവിക്കുട്ടി, കെ.വി.രമ, കെ.എം.ജയന്തി എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ ജാനകിയമ്മയുടെ ഗാനങ്ങൾ ആലപിച്ചു. ഏഴു മുതൽ 80 വയസ് വരെയുള്ളവർ ഗാനാർച്ചനയിൽ പങ്കെടുത്തു. ചടങ്ങിൽ പ്രസാദ്, ജയന്തി എന്നിവർ ചേർന്ന് വായനശാലയ്ക്ക് കരോക്കെ സൗണ്ട് സിസ്റ്റം കൈമാറി. വായനശാല സമിതി അംഗങ്ങളായ എ.എം.ചാമി, പി.ഗോപാലകൃഷ്ണൻ, കെ.മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SJANAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL