
വടക്കഞ്ചേരി: മേഖലയിലെ കലാസാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സംസ്‌കാര കലാ പൈതൃക കൂട്ടായ്മയുടെ പതിനെട്ടാമത് വർഷത്തെ പ്രോഗ്രാമുകളുടെ ഉദ്ഘാടനം രമേഷ് പിഷാരടി എം.എൽ.എ നിർവഹിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ്, മിമിക്രി കലാരംഗത്തെ കെ.എസ്.പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായി. സംസ്‌കാരയുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ സംസ്‌കാരയുടെ പ്രസിഡന്റ് കെ.കെ.ജോതികുമാർ അദ്ധ്യക്ഷനായി. സംസ്‌കാര സെക്രട്ടറി പി.എ.സെബി നന്ദി രേഖപ്പെടുത്തി. കൊച്ചിൻ ഗിന്നസിന്റെ ഗാനമേളയും മിമിക്‌സും ഉൾപ്പെടുത്തിയ പ്രത്യേക ദൃശ്യ കലാവിരുന്ന് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |