മണ്ണാർക്കാട്: മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി തുടങ്ങി. നഗരസഭാദ്ധ്യക്ഷ കെ.സജ്‌ന ഉദ്ഘാടനം ചെയ്തു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന അദ്ധ്യക്ഷയായി. തെങ്കര ആശ്രമത്തിലെ ഫാ.ജീജോമോൻ ആദ്യകിറ്റ് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി കെ.സുധാദേവി, മുൻ സെക്രട്ടറി എസ്.അജയകുമാർ, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഭരണസമിതി അംഗങ്ങളായ പി.രാധാകൃഷ്ണൻ, റിയാസ്, സുബൈദ, മീനാപ്രകാശൻ, സൗമ്യ, എൻ.സി.മാണിക്യൻ, പി.കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു. ഓണസദ്യയ്ക്കാവശ്യമായ പലവ്യഞ്ജന സാധനങ്ങളുടെ 2922 രൂപയുടെ കിറ്റ് 1800 രൂപ നിരക്കിലാണ് നൽകിവരുന്നത്. 25വരെയാണ് ചന്ത പ്രവർത്തിക്കുക. ഇതിനോടനുബന്ധിച്ച് നീതി സൂപ്പർ മാർക്കറ്റിൽ സ്‌പെഷൽ പച്ചക്കറി ചന്തയും പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |