പട്ടാമ്പി: വല്ലപ്പുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ വല്ലപ്പുഴ ബ്രാഞ്ചിൽ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.ടി.കുഞ്ഞു മുഹമ്മദ് ഓണച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർ കെ.ടി.മുഹമ്മദ് റഫീക്ക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ കെ.പി.ഷഫീല, എം.കെ.റംലത്ത്, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, ബാങ്ക് മാനേജർ സി.രതീഷ്, സലാം മേലെതലക്കൽ, എ.എ.ജമാൽ, കബീർ കളത്തിൽ, രവി മേനകത്ത്, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |