SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

ഉദ്ഘാടനം ചെയ്തു

premkumar
ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലേക്ക് അനുവദിച്ച കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓൺ കർമ്മവും അനുമോദനവും കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: കെ.പ്രേംകുമാർ എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓൺ കർമ്മവും പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സ്‌നേഹ സ്പർശം പാലിയേറ്റീവ് യൂണിറ്റിനുള്ള സ്‌നേഹബക്കറ്റ് വിതരണവും കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉണർവ് ചാരിറ്റബിൾ ട്രസ്റ്റിനുള്ള സ്‌നേഹ സമ്മാനവും എം.എൽ.എ കൈമാറി. സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്.ആര്യ അദ്ധ്യക്ഷത വഹിച്ചു. പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിജയിച്ച കെ.ദിയ ദേവ്, അക്ഷയ ആർ.നാഥ്, ഗീതിക എസ്.വർമ്മ, എ.ശ്രീദർശ്, എ.അനുഷ്‌കൃഷ്ണൻ എന്നിവരെ അനുമോദിച്ചു. സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ സ്വയംപ്രഭ, വാർഡ് മെമ്പർ പി.രജനി, മെമ്പർ വി.സി.ഉണ്ണികൃഷ്ണൻ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ എം.കെ.മനോജ്, സി.ആർ.രാജേഷ്, പി.ആർ.സന്തോഷ്, പ്രധാനാദ്ധ്യാപിക ബി.സുനിത കുമാരി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL