
പാലക്കാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ബോധവത്ക്കരണ സെമിനാർ, ഓൺലൈൻ പ്രശ്‌നോത്തരി, കാഴ്ച പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. മരണാനന്തരം നേത്രദാനം ചെയ്ത പെരിങ്കുന്നം സ്വദേശിനി പാലാട്ടുകൊളുമ്പ് വീട്ടിൽ വത്സലയുടെ മകൻ വിഘ്‌നേഷിനെ ആദരിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കാവ്യ കരുണാകരൻ അദ്ധ്യക്ഷയായി. ജില്ലാ ആശുപത്രി ഓഫ്താൽമിക് സർജൻ ഡോ.എ.റോഹൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |