പാലക്കാട്: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗാന്ധിജി, സ്വാതന്ത്ര്യസമരം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒരു വിദ്യാലയത്തിൽ നിന്ന് രണ്ട് കുട്ടികൾ അടങ്ങുന്ന ഓരോ ടീമിന് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ പേര്, സ്‌കൂളിന്റെ പേര്, ക്ലാസ് എന്നീ വിവരങ്ങൾ സെപ്തംബർ 25ന് മുമ്പായി popkd@kkvib.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഫോൺ: 9496332998, 0491 2534392.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |