പാലക്കാട്: ജില്ലയിലെ രാത്രികാല മൃഗചികിത്സാ സേവന (ഓഡ് അവർ) പദ്ധതിയിൽ വെറ്ററിനറി ഡോക്ടർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ സെപ്തംബർ 22ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ ബിരുദ സർട്ടിഫിക്കറ്റും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സഹിതം ഹാജരാക്കണമെന്ന് ജില്ലമൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |