പാലക്കാട്: കേരളത്തിലെ പ്രധാന ട്രെയിനുകളിലൊന്നായ മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്‌പ്രസിൽ(നമ്പർ 16649/50) ഇനി മുതൽ എൽ.എച്ച്.ബി കോച്ചുകൾ. നിലവിലെ പരമ്പരാഗത കോച്ചുകൾക്കു പകരം യാത്രാക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും യാത്രാസുഖവും നൽകുന്ന എൽ.എച്ച്.ബി കോച്ചുകൾ ഘടിപ്പിച്ച ട്രെയിൻ അടുത്തയാഴ്ച മുതലാണ് സർവീസ് നടത്തുക. മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്‌പ്രസ്(16649) സെപ്തംബർ 22 മുതലും കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്‌പ്രസ്(16650) സെപ്തംബർ 23 മുതലുമാണ് എൽ.എച്ച്.ബി കോച്ചുകളുമായി സർവീസ് നടത്തുക. 2 എ.സി ചെയർകാർ കോച്ച്, 9 സെക്കൻഡ് സിറ്റിംഗ് കോച്ച്, 9 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1 സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ച്, ഒരു ജനറേറ്റർ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാവുക.
സവിശേഷതകൾ
എൽ.എച്ച്.ബി കോച്ചുകളുടെ സസ്പെൻഷൻ സംവിധാനം വളരെ മികച്ചതായതിനാൽ ട്രെയിനിന് കുലുക്കം വളരെ കുറവായിരിക്കും. അതിനാൽ യാത്ര കൂടുതൽ സുഖകരമാകും. മികച്ച എയർ ബ്രേക്ക് സംവിധാനം. കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി. ഫസ്റ്റ് എ.സി-24 ബർത്ത്, സെക്കൻഡ് എ.സി-54 ബർത്ത്, തേഡ് എ.സി 72-78-ബർത്ത്, സ്ലീപ്പർ ക്ലാസ്-78-80 ബർത്ത്, എ.സി ചെയർകാർ- 78-78 സീറ്റ്, എക്സിക്യൂട്ടീവ് ചെയർകാർ-56 സീറ്റ്, സെക്കൻഡ് സീറ്റിംഗ്-120 സീറ്റ് എന്നിങ്ങനെയാണ് സീറ്റിംഗ് കപ്പാസിറ്റി. അപകട സമയത്ത് കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി കയറാത്ത ആന്റി-ടെലിസ്കോപിക് സംവിധാനമുള്ളവയാണ് എൽ.എച്ച്.ബി കോച്ചുകൾ. മണിക്കൂറിൽ 160-200 കിലോമീറ്റർ വേഗതയിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |