
പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എല്ലാ വിഭാഗങ്ങളോടും കൂടി മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് താൽക്കാലികമായി മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. 30 ലക്ഷത്തോളം ജനങ്ങളുള്ള ജില്ലയിലെ സാധാരണ ജനങ്ങൾ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രി നേരിടുന്ന നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇത് സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു വ്യക്തമാക്കി. പൊതുജനങ്ങൾക്ക് സമയബന്ധിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിന് ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |