പാലക്കാട്: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെയും പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. അക്ഷയ് ഹരീഷ് ഉദ്ഘാടനം ചെയ്തു. പി.കെ.ദാസ് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.എം.വിഷ്ണു മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ വി.വിദ്യ, കെ.ആർ,ആദിത്യ എന്നിവർ സംസാരിച്ചു. ഡോ. അക്ഷയ് ഹരീഷ്, ഡോ. എൻ.എം.വിഷ്ണു എന്നിവർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |