പാലക്കാട്: സ്വച്ഛതാ ഹി സേവ26 ക്യാമ്പയിൻ 'ഏക് ദിൻ, ഏക് ഘണ്ട, ഏക് സാത്ത് " പരിപാടിയുടെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ശുചീകരണം സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കലക്ടർ കെ.സുധീർ ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ കെ.സ്മിതേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.മീനാക്ഷി, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ രാമൻകുട്ടി, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ജി.വരുൺ, ഹരിതകർമസേന അംഗങ്ങൾ, ഗവ. വിക്ടോറിയ കോളജിലെ എൻ.എസ്.എസ് വൊളന്റിയർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |