SignIn
Kerala Kaumudi Online
Friday, 02 October 2026 3.36 AM IST

മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദനം തുടങ്ങുന്നു

malabar-distillaries
മലബാർ ഡിസ്റ്റിലറി

വാളയാർ: സമഗ്രമായ മാറ്റങ്ങൾ വരുത്തി മലബാർ ഡിസ്റ്റിലറിയിൽ മദ്യം ഉത്പാദനം തുടങ്ങുമെന്ന് സൂചന. ഉൽപ്പന്നത്തിന്റെ പേരുമാറ്റം, താൽക്കാലിക ജീവനക്കാരെ മാറ്റി നിയമിക്കൽ എന്നിവയ്ക്ക് ശേഷമായിരിക്കും ഉത്പാദനം ആരംഭിക്കുക. ഭരണമാറ്റത്തെ തുടർന്ന് ഇവിടെ മദ്യം ഉത്പാദനം തുടങ്ങില്ലെന്ന അഭ്യൂഹം നിലനിന്നിരുന്നു.
സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്ന് എക്‌സൈസ് മന്ത്രി ലിജു വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി സുമേഷ് അച്യുതൻ എം.എൽ.എ പ്ലാന്റിലെത്തി വിശദമായ റിപ്പോർട്ട് ശേഖരിച്ച് മന്ത്രിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെയെല്ലാം തുടർച്ചയായാണ് പ്ലാന്റിൽ ഉത്പാദനം തുടങ്ങുന്നതിന് അനുകൂലമായ സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

ഇവിടെ പുതിയതായി ഉത്പാദിപ്പിക്കുന്ന മദ്യത്തിനു മുൻ സർക്കാർ നിശ്ചയിച്ച മിന്നൽ മാജിക് എന്ന പേര് മാറ്റി പുതിയ പേരിടാനും നേരത്തെ നിയമിച്ച ജീവനക്കാരെ മാറ്റി പുതിയ ജീവനക്കാരെ നിയമിക്കാനുമാണ് നീക്കം. മന്ത്രി സ്ഥാപനം സന്ദർശിച്ച് ഉത്പാദനം തുടങ്ങുന്ന വിവരവും ബ്രാന്റിന്റെ പുതിയ പേരും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വലിയ ചരിത്ര പശ്ചാത്തലമുള്ള സ്ഥാപനമാണ് മലബാർ ഡിസ്റ്റിലറി. 1952 ൽ ആരംഭിച്ച ചിറ്റൂർ സഹകരണ ഷുഗർ മിൽ ആണ് മലബാർ ഡിസ്റ്റിലറിയായി രൂപാന്തരം പ്രാപിച്ചത്. പഞ്ചസാര മിൽ നഷ്ടത്തിലായി. തകർന്ന ഫാക്ടറിയെ പുനരുജ്ജീവിപ്പിക്കാൻ ആണ് 2009ൽ മലബാർ ഡിസ്റ്റിലറീസ് എന്ന പേരിൽ കമ്പനിയാക്കി മാറ്റിയത്. നീണ്ട കാത്തിരിപ്പിന് ശേഷം 2025 ലാണ് പുതിയ ബ്ലെൻഡിംഗ് ബോട്ടിലിംഗ് പ്ലാന്റുകളുടെ നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ മദ്യം നിർമ്മിക്കാൻ കഴിയുന്ന രീതിയിൽ പ്ലാന്റ് സജ്ജമാണ്. അസംസ്‌കൃത വസ്തുവായ സ്പിരിറ്റ് ആവശ്യത്തിന് ശേഖരിച്ച് വെച്ചിട്ടുണ്ട്. പ്രതിദിനം ഒരു ലക്ഷത്തി എട്ടായിരം ലിറ്റർ മദ്യം ഉദ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് ആണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL