SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.09 AM IST

രണ്ടാം വിള ഞാറ്റടി തയ്യാറാക്കൽ തുടങ്ങി

njattadi
നല്ലേപ്പിള്ളി നരിചിറ പാടശേഖരത്തിൽ രണ്ടാം വിളയ്ക്കുള്ള ഞാറ്റടി തയ്യാറാക്കുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളിയിൽ വിവിധ പ്രദശങ്ങളിൽ രണ്ടാം വിള നെൽക്കൃഷിക്കുള്ള ഞാറ്റടി തയ്യാറാക്കൽ ആരംഭിച്ചു. ചിറ്റൂർ മേഖലയിൽ പല ഭാഗത്തും ഒന്നാം വിളയ്ക്ക് വെള്ളം ലഭിക്കാത്ത അവസ്ഥ ഉണ്ടായ സാഹചര്യത്തിലും സ്വന്തമായി ജലസേചന സൗകര്യമുള്ള കർഷകർ കൊയ്ത്തു കഴിഞ്ഞ് രണ്ടാം വിള ഞാറ്റടിക്കുള്ള പ്രവർത്തികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മൂപ്പ് കുറഞ്ഞ വിത്ത് കൃഷി ചെയ്ത കർഷകരിൽ പലരും കുഴൽ കിണർ വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് രണ്ടാം വിളയ്ക്ക് ഞാറിനായി വിത്ത് പാകുന്നത്. ഇവിടെ തുലാവർഷം കിട്ടിയില്ലെങ്കിലും കിഴക്കൻ മഴ കിട്ടിയാൽ പറമ്പിക്കുളം ആളിയാർ നിറയുമെന്ന പ്രതീക്ഷയിലാണ് രണ്ടും കൽപ്പിച്ച് ഇവർ ഞാറ്റടി തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചത്. ഒന്നാം വിളയ്ക്ക് മൂപ്പ് കൂടിയ വിത്ത് കൃഷി ചെയ്ത കർഷകർക്ക് കൊയ്യാൻ ഇനി മൂന്ന് ആഴ്ചയെങ്കിലും വേണ്ടിവരും. അതിൽ കൃഷിപണി നിലം ഒരുക്കാൻ പത്തു ദിവസം എടുക്കും. ഈ സമയത്തിനുള്ളിൽ ഇപ്പോൾ ഞാറു പാകുന്നവർക്ക് നടീൽ പണികൾ നടത്താൻ കഴിയും. പിന്നീടു കൊയ്യുന്നവർക്ക് ഒരു മാസം കഴിഞ്ഞേ ഞാറു പാകാൻ സൗകര്യം ഉണ്ടാകും. പൂന്തൽ പാടങ്ങളിൽ സി.ആർ ഞാറു പാകിയാൽ ഞാറിന് ഒരു മാസം മൂപ്പ് കഴിഞ്ഞാൽ നാല് മാസം കൊണ്ട് വിളവെടുക്കാം. സ്വന്തമായി ജലസേചനത്തിന് സൗകര്യമുള്ളവർ കൃഷി ചെയ്താൽ മതി എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് നെൽക്കർഷകർ പറയുന്നു. മഴ പെയ്യാതിരുന്നാൽ തക്കാളി, പയർ എന്നിവ കൃഷിയിറക്കാം. ഞാറു പാ കുന്ന വിത്തല്ലേ നഷ്ടപ്പെടു എന്നാണ് മഴയേയും കനാൽവെള്ളത്തേയും ആശ്രയിച്ചു വരുന്ന കർഷർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL