SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.09 AM IST

പോഷൻമാഹ് 2026 ഉദ്ഘാടനം ചെയ്തു

sheeba
പോഷൻമാഹ് 2026 ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ഷീബാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള പോഷൻ അഭിയാന്റെ ഭാഗമായി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ പോഷൻമാഹ് 2026 ന് തുടക്കമായി. ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ അങ്കണവാടികളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിനോദ് ബാബു അദ്ധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് സി.ബിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ബീന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL