വടക്കഞ്ചേരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ആയക്കാട് സി.എ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി. എൻ.എസ്.എസ് ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ പ്രവീൺ ശശിധരൻ നേതൃത്വം നൽകി. പരിപാടിയുടെ ഉദ്ഘാടനം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ് നിർവഹിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ ഇൻചാർജ് സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ ശശിധരൻ, പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി, അദ്ധ്യാപകൻ കെ.എം.രൺധീർ, സ്റ്റേഷൻ ജീവനക്കാരായ സതീഷ്, നൗഷാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |