കൊഴിഞ്ഞാമ്പാറ: ഭാരതമാത കോളേജിലെ സോഷ്യൽ വർക്ക് ആൻഡ് സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. 'അഹിംസാത്മക സാമൂഹിക പ്രവർത്തനം-നീതിയും കരുണയും സമാധാനവും നിറഞ്ഞ സമൂഹത്തിന്റെ നിർമ്മിതി' എന്നതായിരുന്നു വിഷയം. ഗാന്ധിയനും രാമശ്ശേരി സർവ്വോദയ കേന്ദ്രം ഡയറക്ടറുമായ പുതുശ്ശേരി ശ്രീനിവാസൻ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ തേക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾ കൊഴിഞ്ഞാമ്പാറ ആശുപത്രി, ബസ് സ്റ്റാൻഡ്, റോഡ് പരിസരങ്ങൾ ശുചീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |