കൊല്ലങ്കോട്: പാലക്കാടിനെ മാനസികാരോഗ്യ സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലങ്കോട് ആശ്രയം കോളേജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മൈൻഡ് മാറ്റേഴ്‌സ്-ഫ്രം അവെയർനെസ് ടു വെൽനെസ്' കാമ്പെയിന് തുടക്കമായി. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംവാദങ്ങൾക്ക് അവസരമൊരുക്കി ആരോഗ്യകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കാമ്പയിൻ കാർഷിക മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കെ.പ്രേമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോളേജ് അദ്ധ്യാപകരായ കെ.വി.അർച്ചന, അപർണ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |