പാലക്കാട്: നെല്ലായ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ അയൽക്കൂട്ടങ്ങൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) അനുവദിച്ച വായ്പയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മുനീറ ബാനു നിർവ്വഹിച്ചു. 33 അയൽക്കൂട്ടങ്ങളിലായി 197 അംഗങ്ങൾക്ക് സംരംഭകത്വ പ്രവർത്തനങ്ങൾക്കായി ആകെ 1,79,25,000 രൂപയാണ് വായ്പയായി വിതരണം ചെയ്തത്. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിര അദ്ധ്യക്ഷയായി. കെ.എസ്.ബി.സി.ഡി.സി മാനേജർ മിനി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രമ, അക്കൗണ്ടന്റ് കൃഷ്ണദാസൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |