പാലക്കാട്: പൂജ അവധിക്കായി അവസാന നിമിഷം നാട്ടിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ചു മംഗളൂരുവിൽ നിന്ന് രാമേശ്വരത്തേക്ക് നാളെ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. മംഗളൂരു സെൻട്രൽ-രാമേശ്വരം വൺവേ സ്പെഷ്യൽ എക്സ്പ്രസ്(06142) നാളെ പുലർച്ചെ 4.15നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 7.30നു രാമേശ്വരത്തെത്തും. കാസർകോട്(05.03), കാഞ്ഞങ്ങാട്(05.33), പയ്യന്നൂർ(05.59), കണ്ണൂർ(06.45), തലശ്ശേരി(07.00)വടകര(07.24), കോഴിക്കോട്(08.12), തിരൂർ(08.48), ഷൊർണൂർ(09.25), പാലക്കാട് ജംഗ്ഷൻ(10.10), പാലക്കാട് ടൗൺ(11.03), കൊല്ലങ്കോട്(11.30) എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |