പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഏരിയ മാനേജർ, ബ്രാഞ്ച് മാനേജർ, ഓഫീസ് സ്റ്റാഫ്, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് 31ന് രാവിലെ 10ന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തും. പ്ലസ് ടു, ഡിഗ്രി മുതൽ ഉയർന്ന യോഗ്യതകൾ ഉള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി 300 രൂപയും സഹിതം പാലക്കാട് എക്സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി ജില്ലാ എംപ്ലോയ്‌മെന്റ് സെന്റിൽ ഹാജരാകണം. മുൻപ് രജിസ്റ്റർ ചെയ്തവർ രസീത്, ബയോഡാറ്റ കോപ്പി ഹാജരാക്കിയാൽ മതിയാവും. ഫോൺ: 0491 2505435.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |