പാലക്കാട്: ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, ഒയിസ്ക ഇന്റർനാഷണൽ പാലക്കാട് ചാപ്റ്റർ, ദർശൻ സ്കൂൾ ഓഫ് മ്യൂസിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'സ്വച്ഛതാ ഹി സേവാ" ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഓയിസ്ക മുനിസിപ്പൽ ചിൽഡ്രൻസ് പാർക്ക് ശുചീകരിച്ചു. നഗരസഭ ചെയർമാൻ പി.സ്മിതേഷ് ഉദ്ഘാടനം ചെയ്തു. ഒയിസ്ക പാലക്കാട് ചാപ്റ്റർ പ്രസിഡന്റ് നിഖിൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. ദർശൻ സ്കൂൾ ഓഫ് മ്യൂസിക് സ്ഥാപകൻ നന്ദകുമാർ, ഒയിസ്ക മുൻ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |