ഷൊർണൂർ: എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 112ാം പതാകദിനം സമുചിതമായി ആചരിച്ചു. എൻ.എസ്.എസ് സ്ഥാപന ദിനാചരണത്തിന് കരയോഗം വൈസ് പ്രസിഡന്റ് സി.എൻ.ഭവദാസനുണ്ണി പതാക ഉയർത്തി. തുടർന്ന് കരയോഗം എക്സിക്യൂട്ടീവ് അംഗം പി.എം.സേതുമാധവൻ പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി അമ്മാട്ടിൽ വിജയൻ, ട്രഷറർ കെ.പി.രാധാകൃഷ്ണൻ, എം.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മഹിളാ സമാജം പ്രസിഡന്റ് ടി.എം.ഇന്ദിര, പി.സേതുമാധവൻ, ഇ.സുരേഷ് ബാബു, സുനിൽ ചെമ്പ്ര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |