കോങ്ങാട്: തൃപ്പമുണ്ട ഇന്ദിരാജി സ്മാരക പ്ലാറ്റ്‌ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രാർത്ഥനയും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എസ്.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എൻ.രാമൻകുട്ടി ഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ് പി.എ മണ്ഡലം പ്രസിഡന്റ് ടി.ഗോപാലൻ, ബ്ലോക്ക് സെക്രട്ടറി കെ.എസ്.നരസിംഗ്, എം.വി.മണികണ്ഠൻ, മഹിളാ വിഭാഗം അദ്ധ്യക്ഷ പി.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |