SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

റോഡ് നവീകരണം

road
കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പാലക്കാട്: കേരളശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകളിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇതിനായി 1.90 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് സ്റ്റീയറിംഗ് കമ്മിറ്റി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർമാർ എന്നിവർ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് ഓരോ വർക്കിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിലവിൽ കോൺക്രീറ്റ് ചെയ്യേണ്ട റോഡുകളുടെ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ബിറ്റുമിൻ ഉപയോഗിച്ചുള്ള റോഡ് പണികൾ കാലാവസ്ഥ അനുയോജ്യമാകുന്നതോടെ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL