SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

താങ്ങാനാവാത്ത ഉത്പാദന ചെലവ്; കർഷകർ ക്ഷീരമേഖല വിടാനൊരുങ്ങുന്നു

dairy-farmers

പാലക്കാട്: കാലിത്തീറ്റ വില വർദ്ധനവ് തുടരുന്നു, സംസ്ഥാനത്തെ ക്ഷീര കർഷകരുടെ ജീവിതം ദുരിതത്തിൽ. പാലിന് വില വർദ്ധിച്ചിട്ടും കർഷകർക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നില്ലെന്ന് മാത്രമല്ല പലരും ഭീമമായ നഷ്ടത്തിലാണ്. കാലിത്തീറ്റ, വൈക്കോൽ, തൊഴിൽക്കൂലി, മരുന്ന് എന്നിവയുടെ വില വർദ്ധിച്ചതോടെ പശുപരിപാലനം നഷ്ടക്കച്ചവടമായി മാറുകയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് കാലിത്തീറ്റയുടെ വില നിയന്ത്രിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കെ.എസ് കാലിത്തീറ്റയുടെ എല്ലാ വിഭാഗങ്ങൾക്കും കഴിഞ്ഞദിവസം മുതൽ 50 രൂപവീതം വർദ്ധിപ്പിച്ചിരുന്നു. ചോളത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് വർദ്ധനക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

പശുവളർത്തലിൽ ചെലവിന്റെ 60 മുതൽ 70 ശതമാനവും കാലിത്തീറ്റക്ക് നൽകേണ്ട ഗതകേടിലാണ് കർഷകർ. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതോടെ കർഷകർ ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യമാണ്. സ്വകാര്യ കമ്പനികൾക്കു പുറമെ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സ്, മിൽമ എന്നിവയും തീറ്റയുടെ വില വർദ്ധിപ്പിച്ചത് ഇരുട്ടടിയായി. ഏറ്റവും കൂടുതൽ കർഷകർ പശുക്കൾക്ക് നൽകുന്ന കെ.എസ് ഡീലക്സ് പ്ലസ് പെല്ലറ്റ്സ്, കെ.എസ് സുപ്രീം പെല്ലറ്റ്സ് എന്നിവയ്ക്ക് സെപ്തംബർ 17ന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒക്‌ടോബർ 27ന് വീണ്ടും വർദ്ധിപ്പിച്ചത്. എഥനോൾ നിർമ്മാണത്തിനായി കരിമ്പിനു പുറമെ ചോളം, സോയാബീൻ, മറ്റ് ധാന്യങ്ങൾ എന്നിവ വൻതോതിൽ ഉപയോഗിക്കുന്നതും ക്ഷീര കർഷകർക്ക് തിരിച്ചടിയായി.

കേരള ഫീഡ്സിന്റെ ഡെയറി റിച്ച് പ്ലസ് (50 കിലോ) 1644 രൂപ

എലൈറ്റിന് 1540 രൂപ

മിടുക്കിക്ക് 1325 രൂപ

മഹിമ (20 കിലോ) 540 രൂപ

ടി.എം.ആർ (14 കിലോ) 530 രൂപ

കെ.എസ് പുഷ്ടിമ (20 കിലോ) 620 രൂപ

50 കിലോ – 1490 രൂപ

കെ.എസ് ഡീലക്സ് പ്ലസ് പെല്ലറ്റ്സ് 50 കിലോ-1595 രൂപ

കെ.എസ് സുപ്രീം പെല്ലറ്റ്സ് 50 കിലോ-1750 രൂപ

കെ.എസ് ഹൈപ്രോ (50 കിലോ) 1915 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DAIRY, FARMERS, CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL