SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

സി.ഐ.ടി.യു ജില്ലാ സമ്മേളനം തിരുവല്ലയിൽ

c

തിരുവല്ല: സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സമ്മേളനം സെപ്‌തംബർ 19, 20 തീയതികളിൽ തിരുവല്ലയിൽ നടക്കും. പ്രതിനിധി സമ്മേളനം, പ്രകടനം പൊതു സമ്മേളനം, സെമിനാറുകൾ, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ ഇതോടൊപ്പം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം തിരുവല്ല പി. കെ ചന്ദ്രാനന്ദൻ സ്മാരക ഹാളിൽ സി.പി.എം ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ട്രഷറർ അഡ്വ. ആർ. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ബി ഹർഷകുമാർ, ജില്ലാ പ്രസിഡന്റ്‌ എസ്. ഹരിദാസ്, നേതാക്കളായ പ്രഭാവതി, കെ. സി രാജഗോപാലൻ, പി. ആർ പ്രസാദ്, അഡ്വ. ഫ്രാൻസിസ് വി. ആന്റണി, ശ്യാമ ശിവൻ, കെ ബാലചന്ദ്രൻ, കെ. കെ സുകുമാരൻ, ബിനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ. സനൽകുമാർ (ചെയർമാൻ), കെ. ബാലചന്ദ്രൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL